കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ബാര്‍ കോഴക്കേസിലെ തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച.
വ്യാഴാഴ്ച രാത്രി തന്നെ വിജിലന്‍സ് കോടതിയുടെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ എത്തിച്ചിരുന്നു. കേസില്‍ കെ.എം. മാണിക്കു വേണ്ടി സര്‍ക്കാര്‍ അപ്പീല്‍ പോകണമോ അതോ വിജിലന്‍സ് ഡയറക്ടറെ കൊണ്ട് അദ്ദേഹത്തിനെതിരേ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് അപേക്ഷ നല്‍കണമോ എന്നു തീരുമാനിക്കുവാനാണു ചര്‍ച്ചകള്‍ നടത്തിയത്.
ചര്‍ച്ച സംബന്ധിച്ച് മുഖ്യമന്ത്രിയും എജിയും പ്രതികരിച്ചില്ല. ഉച്ചയക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post