മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ഇംഗ്ലീഷ് കൗണ്ടിയിലേക്ക്. ഇംഗ്ലീഷ് കൗണ്ടി ടീം ലെസ്റ്റർഷയറുമായി താരം കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടു. ലെസ്റ്റർഷയറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
രഹാനെ ലെസ്റ്ററിനായി ഏകദിന സീസൺ മുഴുവനും കളിക്കുമെന്നും എട്ട് കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ പങ്കെടുക്കുമെന്നും ടീം അറിയിച്ചു. വരുന്ന സീസണിൽ ലെസ്റ്ററിനായി കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് രഹാനെ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാര, നവ്ദീപ് സെയ്നി, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവർ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിച്ചിരുന്നു.
ഇന്ത്യക്ക് വേണ്ടി 38 റൺസ് ശരാശരിയിൽ 82 ടെസ്റ്റ് മത്സരങ്ങൾ രഹാനെ കളിച്ചിട്ടുണ്ട്. 90 ഏകദിനങ്ങൾ കളിച്ച രഹാനെയുടെ ശരാശരി 35 ആണ്. രഹാനെയുടെ ക്യാപ്ടൻസിയിൽ മുംബൈ സയീദ് മുഷ്താഖ് അലി ട്രോഫി നേടിയിരുന്നു.
Discussion about this post