തൃശൂർ: കലാമണ്ഡലത്തെ നാണക്കേടിലാക്കി മദ്യലഹരിയിൽ ഡിജെ പാർട്ടിയെന്ന് പരാതി.കേരള കലാമണ്ഡലത്തിൽ നടന്ന നിള,ദേശീയ നൃത്ത, സംഗീതോത്സവ സമാപന ദിനത്തിലാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. കലാമണ്ഡലത്തിന്റെ വൈസ് ചാൻസിലർ ഡോ. എംവി നാരായണനും രജിസ്ട്രാറും ഫിനാൻസ് ഓഫീസറും മദ്യലഹരിയിൽ ആടിക്കുഴയുന്നതെന്ന് പറയുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ജനുവരി 31 ന് പരിപാടിയ്ക്ക് ശേഷം പുലർച്ചെ 1 നാണ് ഡിജെ സംഘടിപ്പിച്ചത്.കലാമണ്ഡലം കൂത്തമ്പലത്തിലും പരിസരത്തും വച്ചാണ് സംഭവം നടന്നത്.
ഭരണസമിതിയുടേയോ പോലീസിന്റെയോ അനുമതിയില്ലാതെയാണ് അർദ്ധരാത്രിയിൽ ഇവർ ഈ ആഘോഷനൃത്തം ചവിട്ടിയെന്നാണ് പരാതി. ഭരണസമിതി അംഗങ്ങളും വിദ്യാർത്ഥികളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒരുവിഭാഗം കലാകാരന്മാർ ചേർന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. കലാമണ്ഡലത്തിൽ അരങ്ങേറിയ ആഭാസനൃത്തം. കലാമണ്ഡലത്തെ സ്‌നേഹിക്കുന്ന യഥാർത്ഥ കലാസ്‌നേഹികളുടെ മനസിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാർ വിമർശിച്ചു. ജെഎൻയു സർവകലാശാല പോലെ കേരള കലാണ്ഡലത്തിലും എന്തുമാവാമെന്ന അവസ്ഥ വന്നിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗുരുകുല സമ്പ്രദായത്തിൽ ഏറെ ചിട്ടയോടെയും അച്ചടക്കത്തോടെയും കലകൾ അഭ്യസിപ്പിക്കുന്ന കലാമണ്ഡലത്തിൽ നടന്ന ഡിജെ നാണക്കേടാണെന്ന് കലാകാരന്മാർ കുറ്റപ്പെടുത്തി.
Discussion about this post