തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ പോലീസ് അപമാനിച്ചതായി പരാതി. നെടുമങ്ങാട് സ്വദേശികളായ ദമ്പതികളാണ് പരാതി നൽകിയിരിക്കുന്നത്. കിഴക്കേ കോട്ടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്‌ഐയ്ക്ക് എതിരെയാണ് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിരിക്കുന്നത്.
ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും ഭാര്യയും. കിഴക്കേകോട്ട താലൂക്ക് ഓഫീസിന് സമീപത്തു നിന്ന് മണക്കാട് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ പോലീസ് തടഞ്ഞു വൺവേ ആണെന്നും നിയമം ലംഘനത്തിന് 1,00 രൂപ പിഴ അടയ്ക്കണമെന്നും എസ്‌ഐ ആവശ്യപ്പെട്ടു. വേൺവേ ആണെന്ന് അറിയാതെ സഞ്ചരിച്ചതാണെന്നും കയ്യിൽ പണമില്ലാത്തതിനാൽ കോടതിയിൽ കെട്ടിവയ്ക്കാമെന്നും ദമ്പതിമാർ അറിയിച്ചു. എന്നാൽ ഇതിന് സമ്മതിക്കാതെ പോലീസ് ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു.
ഭാര്യ ഗർഭിണിയാണെന്നും പ്രശ്‌നമുണ്ടാക്കരുതെന്നും പറഞ്ഞപ്പോൾ, ഇവൾ ഗർഭിണിയായിട്ടാണോ ജീൻസും വലിച്ചുകയറ്റി ചുണ്ടിൽ ചായവും പൂശി നടക്കുന്നതെന്ന് ചോദിച്ചതായും പരാതിയിൽ പറയുന്നു.
Discussion about this post