കോഴിക്കോട് : വിവിധ ഭാഷാ തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്ന ബംഗാൾ സ്വദേശി പിടിയിൽ. സൗത്ത് 24 പർഗാനാസ് ജലപ്പാറ ദക്ഷിൺ ഹാരിപ്പൂർ സ്വദേശി സുമൽ ദാസ് (22) ആണ് അറസ്റ്റിലായത്. കോഴിക്കോട് ബേപ്പൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു.
ബംഗാളിൽ നിന്ന് നേരിട്ട് ലഹരിവസ്തുക്കൾ കേരളത്തിൽ എത്തിച്ച് വിവിധഭാഷാ തൊഴിലാളികൾക്ക് വിതരണം ചെയ്ത് വരിയായിരുന്നു സുമൽ. ബേപ്പൂരിലും പരിസരങ്ങളിലെ ലോഡ്ജുകളിലും വിവിധ ഭാഷാ മത്സ്യത്തൊഴിലാളികൾക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കഞ്ചാവ് വിൽക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിക്കാൻ ആരംഭിച്ചു. കഞ്ചാവുമായി വിൽപനയ്ക്കെത്തിയപ്പോഴാണ് പോലീസ് സുമലിനെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 200 ഗ്രാം കഞ്ചാവും പോലീസ്് പിടിച്ചെടുത്തു.












