ഹൈദരാബാദ്: പ്രശസ്ത സംവിധായകനും ദാദാസാഹെബ് ഫാൽക്കെ അവാർഡ് ജേതാവുമായ കെ.വിശ്വനാഥ് ( കാസിനധുനി വിശ്വനാഥ്) അന്തരിച്ചു. 92 വയസ്സായിരുന്നു. ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങിയ ലോകപ്രശസ്ത സിനിമകൾ സംവിധാനം ചെയ്തത് അദ്ദേഹമാണ്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
1930 ൽ ആന്ധ്രാപ്രദേശിൽ ജനിച്ച അദ്ദേഹം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. കലാതപസ്വിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രം. ഇന്ത്യയിൻ സിനിമാ മേഖലയ്ക്ക് അദ്ദേഹം നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് 2016 ലായിരുന്നു വിശ്വനാഥിന് ദാദാസഹെബ് പുരസ്‌കാരം നൽകി ആദരിച്ചത്. കെ വിശ്വനാഥിന്റെ മരണത്തിൽ സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അനുശോചനം അറിയിച്ചു.










Discussion about this post