ആർഎസ്എസിന്റെ ചരിത്രം വായിച്ചവർക്ക് വർഗീയവാദിയാവാൻ സാധിക്കില്ലെന്ന് നടി മല്ലിക സുകുമാരൻ. വിചാരധാര വിചാരിക്കേണ്ട രീതിയിൽ വായിക്കണമെന്നും അടിച്ചമർത്തുന്നവരെ എതിർക്കണമെന്നുമാണ് അതിൽ പറഞ്ഞിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തോട് എനിക്ക് ഇഷ്ടമുണ്ട്. രാജീവ് ചന്ദ്രശേഖറിനോട് ആളുകൾ എതിർപ്പ് പറയുമെങ്കിലും അദ്ദേഹത്തിന് അദ്ഭുതങ്ങൾ ചെയ്യാനാവും. ഒരുപാട് പ്ലാനും പദ്ധതും ഉള്ള ആളാണ്. ആർഎസ്എസിൻറെ ചരിത്രം ശരിക്ക് വായിച്ച് പഠിച്ചിട്ടുള്ളയാൾക്ക് ഒരു വർഗീയ വാദിയാവാൻ പറ്റില്ല. വിചാരധാര വിചാരിക്കേണ്ട രീതിയിൽ വായിച്ചാൽ മതി. ഹിന്ദുരാഷ്ട്രത്തിൽ അവർ ഊന്നുന്നുണ്ട്. കാരണം ഹിന്ദുക്കൾ കൂടുതലുണ്ട്. പക്ഷേ അവരെ അടിച്ചമർത്താൻ വരുന്നവരെ എതിർക്കണം എന്നാണ് പറഞ്ഞിട്ടുള്ളതെന്ന് മല്ലിക കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനോട് തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും നടി തുറന്നടിച്ചു. കെഎസ്ആർടിസി ബസ് വിഷയത്തിൽ ചെയ്തത് ശരിയായില്ലെന്ന് അവർ പറഞ്ഞു. ഇത്രയും സ്മാർട്ടായ കുട്ടി ആ കെഎസ്ആർടിസി ബസിൻറെ വിഷയത്തിൽ ചെയ്തത് ശരിയായില്ല. മേയറാണ് അവർ. ആ ബസ് പിടിച്ചു നിർത്താൻ ഒരു പോലീസുകാരനോട് പറഞ്ഞാൽ പോരായിരുന്നോയെന്ന് മല്ലിക ചോദിച്ചു.













Discussion about this post