കൊല്ലം: കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്കാണ് കത്ത് മുഖേനെയുള്ള ഭീഷണി സന്ദേശം കളക്ടർക്ക് ലഭിച്ചത്. തുടർന്ന് കളക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ പോലീസും ബോംബ് സ്ക്വാഡും കളക്ടറേറ്റിൽ എത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.












