തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്. ഇന്ന് പവന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് 960 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 41,920 രൂപയാണ് വില. റെക്കോർഡ് വില വർദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് ഉണ്ടായിരുന്നത്.
22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ കുറഞ്ഞു. 5240 രൂപയാണ് ഗ്രാമിന് വിപണിവില. 18 ഗ്രാം സ്വർണത്തിന്റെ വിലയിലും ഇടിവ് ഉണ്ടായിട്ടുണ്ട്. 4325 രൂപയാണ് ഗ്രാമിന് വില. വെള്ളിയുടെ വിലയിലും ഇടിവ് ഉണ്ടായിട്ടുണ്ട്. 74 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. രണ്ട് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് വില.












