കാസർകോട്: സിപിഎം വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച് ലോക്കൽ സെക്രട്ടറി. പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് സ്ത്രീകൾ ഉൾപ്പെടെ അംഗങ്ങളായ ഗ്രൂപ്പിലേക്ക് സന്ദേശം അയച്ചത്. സംഭവം വിവാദമായതോടെ ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിൽ എത്തിയതാണെന്ന് രാഘവൻ പറഞ്ഞു.
രണ്ട് ദിവസം മുൻപായിരുന്നു സംഭവം. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് രാഘവൻ. കേസിന്റെ വിചാരണയ്ക്കായി എറണാകുളത്തേക്ക് പോകുന്നതിനിടെ ട്രെയിനിൽ ഇരുന്നായിരുന്നു സന്ദേശം അയച്ചത്.
സംഭവത്തിൽ രാഘവനെതിരെ പാർട്ടിയ്ക്കുള്ളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയ്ക്ക് അയച്ച സന്ദേശം മാറിയെത്തിയത് ആണെന്ന് വിശദീകരണവുമായി രാഘവൻ രംഗത്ത് എത്തിയത്. ഇയാളെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്ന കാര്യത്തിൽ നേതൃത്വം ഇന്ന് തീരുമാനമെടുക്കും എന്നാണ് സൂചന. നേരത്തെയും സ്വഭാവ ദൂഷ്യത്തിന് നടപടി നേരിട്ട നേതാവാണ് രാഘവൻ വെളുത്തോളി.
Discussion about this post