കൊച്ചി : കൊച്ചി നഗരത്തിൽ ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ശ്യാമിൽ ജേക്കബ് (21) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.
ഫെബ്രുവരി 2ന് രാത്രി 11 ഓടെ യാണ് അപകടം നടന്നത്. കങ്ങരപ്പടിയിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത്.
മെയിൻ പൈപ്പ്ലൈൻ പൊട്ടിയതിനെത്തുടർന്ന് റോഡിൽ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ജനുവരി 21 നാണ് പണി ആരംഭിച്ചത്. തുടർന്ന് വലിയ കുഴി എടുത്തു. പിറ്റേദിവസം അത് മണ്ണിട്ട് കുഴിമൂടി. ഇവിടെ അപകട സൂചനാ ബോർഡുകളും സ്ഥാപിച്ചെങ്കിലസും പിന്നീട് ഈ ബോർഡുകൾ അവിടെ നിന്ന് മാറ്റുകയായിരുന്നു. ശ്യാമിൽ അപകടത്തിൽപ്പെട്ടതിന് ശേഷമാണ് റോഡിൽ കട്ടയിട്ട് പണി പൂർത്തീകരിച്ചത്.












