ന്യൂഡൽഹി : പട്ടാള അട്ടിമറിയിലൂടെ പാകിസ്താന്റെ ഭരണം പിടിച്ചെടുത്ത നേതാവും പാക് സൈനിക മേധാവിയുമായ ജനറൽ പർവേസ് മുഷറഫ് ദുബായിൽ വെച്ച് മരിച്ചിരിക്കുകയാണ്. വധശിക്ഷ ഭയന്ന് നാട് വിട്ടോടിയ പർവേസ് മുഷറഫിന്റെ മൃതദേഹം അയാൾ ഭരണം കാഴ്ചവെച്ച മണ്ണിലേക്ക് അവസാനമായി ആ കൊണ്ടുവരുമോ എന്ന സംശയത്തിലാണ് സർക്കാരും കുടുംബവുമിപ്പോൾ. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഇതേ മണ്ണിൽ ഇയാൾ വളർത്തിയെടുത്ത ചതിയും വഞ്ചനയുമാണ് ഇന്ത്യ-പാക് ബന്ധത്തിന്റെ അടിവേരിളക്കാൻ കാരണമായത്.
വിശ്വാസ വഞ്ചനയിലൂടെയാണ് അന്ന് ഇന്ത്യയുടെ പ്രദേശങ്ങൾ പിടിച്ചെടുത്ത് രാജ്യത്തെ തകർക്കാൻ പർവേസ് മുഷറഫിന്റെ നേതൃത്വത്തിലുള്ള സൈന്യം ശ്രമിച്ചത്. എന്നാൽ തോൽപ്പിക്കാനാവില്ലെന്ന് ഉറപ്പിച്ച് ഇന്ത്യൻ സൈന്യം എതിർത്തതോടെ നാണംകെട്ടോടുകയല്ലാതെ പാകിസ്താന് വേറെ വഴിയില്ലാതായി. നൂറ് കണക്കിന് സൈനികരാണ് അന്ന് കാർഗിലിൽ വീരമൃത്യു വരിച്ചത്.
പരാജയപ്പെട്ടപ്പോഴും മുഷറഫ് പറഞ്ഞു ” ഞാൻ ജനിക്കുന്നതിന് മുൻപേ കാർഗിലിൽ യുദ്ധം നടത്താൻ തീരുമാനിച്ചിരുന്നു. ഭാരതത്തിലെ ശത്രുക്കളുടെ സർവ്വനാശം എന്നതാണ് എന്റെ ജന്മം കൊണ്ടുള്ള ലക്ഷ്യം. യുദ്ധത്തിൽ ഞാൻ തോറ്റുവെന്നാണ് ലോകം മുഴുവൻ കരുതിയിരിക്കുന്നത്. എന്നാൽ അന്ന് ഞാൻ വിജയിക്കുകയായിരുന്നു”.
ബോളിവുഡ് നടിമാരായ റവീണ ടണ്ടനെയും മാധുരി ദീക്ഷിത്തിനെയും തന്നാൽ ഇന്ത്യൻ സൈന്യത്തെ വെറുതെ വിടാമെന്നായിരുന്നു അന്ന് പാകിസ്താൻ സൈന്യം പറഞ്ഞിരുന്നത്. ” ഞാനന്ന് റവീണ ടണ്ടന്റെ പുറകെ ആയിരുന്നു. എന്നാൽ അവർ എന്റെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ചില്ല. അതിനാൽ നവാസ് ഷെരീഫും റവീണയും തമ്മിൽ പ്രണയത്തിലാണെന്നും ഞാൻ പറഞ്ഞുപരത്തി” പർവേസ് മുഷറഫിന്റെ വാക്കുകളാണിത്. ഇന്ത്യയിലെ ജനങ്ങളെ പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്നതിലൂടെ ധീരസൈനികരെ രോഷം കൊള്ളിക്കുകയായിരുന്നു പർവേസിന്റെ ലക്ഷ്യം.
പാകിസ്താനിൽ പട്ടാള അട്ടിമറിയിലൂടെ ഭരണത്തിലേറിയ പർവേസ് തീവ്ര ശരിഅത്ത് നിയമങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്. 1943 ഓഗസ്റ്റ് 11-ന് ഡൽഹിയിലാണ് മുഷറഫ് ജനിച്ചത്. വിഭജനത്തിന് ശേഷം പാകിസ്താനിലെ കറാച്ചിയിൽ കുടുംബത്തോടെ എത്തിയ അയാൾ 1964 -ൽ പാക് സൈന്യത്തിൽ പ്രവേശിച്ചു. 1998 -ലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുഷറഫിനെ സൈനിക മേധാവിയായി നിയമിക്കുന്നത്. 1999 ഒക്ടോബറിൽ പട്ടാള അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി മുഷറഫ് അധികാരം പിടിച്ചെടുത്തു.
തന്റെ ഭരണകാലത്ത് ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ മുഹമ്മദിനെതിരെ പോലും മുഷറഫ് പ്രവർത്തിച്ചു. 2007 ഡിസംബറിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2008-ൽ ഇംപീച്ച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.
ഇയാൾക്കെതിരെ അഞ്ച് രാജ്യദ്രോഹക്കുറ്റങ്ങളാണ് പാക് കോടതി ചുമത്തിയിരുന്നത്. 2007 നവംബർ 3-ന് ജനറൽ മുഷറഫ് രാജ്യത്ത് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും പാക് ഭരണഘടനയെ അവഗണിച്ചുവെന്നും കോടതി കണ്ടെത്തി. അധികാരത്തിലിരുന്നപ്പോൾ ഭരണഘടന ഭേദഗതി ചെയ്യാൻ പ്രസിഡന്റിന് അധികാരം നൽകിക്കൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്. ജനങ്ങളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കിയ മുഷറഫ് ഭരണഘടന അട്ടിമറിക്കുകയും അങ്ങനെ രാജ്യദ്രോഹ കുറ്റം ചെയ്യുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി.ഇത്തരത്തിലുള്ള രാജ്യദ്രോഹക്കുറ്റങ്ങളാണ് പാക് സർക്കാർ പർവേസ് മുഷറഫിനെതിരെ ചുമത്തിയത്.
Discussion about this post