Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് കുടുംബവും പാർട്ടിയും മുന്നോട്ട് പോകുന്നത്; തുടർചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി ഉമ്മൻചാണ്ടി

by Brave India Desk
Feb 6, 2023, 07:52 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് കുടുംബവും പാർട്ടിയും മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം തനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ടെന്നും ഉമ്മൻചാണ്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ഇത് സംബന്ധിച്ചുള്ള ഒരു വീഡിയോ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. തനിക്ക് തുടർചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളിക്കളയുന്നു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നതെന്ന് ചാണ്ടി ഉമ്മനും പറയുന്നു.

Stories you may like

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

” അപ്പ നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്. ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്നും” ചാണ്ടി ഉമ്മൻ പറയുന്നു.

ഉമ്മൻചാണ്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്,

എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാർട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്.
അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ട്.
മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്.
ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിർദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നിൽ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവർ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു.

 

 

Tags: congressoommen chandi
Share1TweetSendShare

Latest stories from this section

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

Discussion about this post

Latest News

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies