മോദിയും അമിത്ഷായും പ്രിവിലേജ് ക്ലാസുകാരല്ലാത്തത് കൊണ്ടാണ് ചിലരുടെ എതിര്പ്പിനിരയാകുന്നതെന്ന് പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത്. മോദിയിലെ ബുദ്ധിജീവികളും ശാസ്ത്രജ്ഞരും എഴുത്തുകാരും വിമര്‍ശിക്കുന്നതിനെ ട്വിറ്ററിലൂടെ എതിര്‍ത്ത ചേതന്‍ ഭഗവത് നേരത്തെ ശക്തമായ എതിര്‍പ്പ് ഏറ്റുവാങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് എന്ത് കൊണ്ടാണ് മോദിയെ ഇവര്‍ വിമര്‍ശിക്കുന്നതെന്ന വിശദീകരണവുമായി ചേതന്‍ ഭഗത് സോഷ്യല്‍ മീഡിയയ്ക്ക് പുറത്ത് രംഗത്തെത്തിയത്.
മോദിയും അമിത്ഷായും ഡൂണ്‍ സ്കൂളില്‍ പഠിച്ചിരുന്നുവെങ്കില്‍ മണി മണി പോലെ ഇംഗ്ലിഷ് പറഞ്ഞിരുന്നുവെങ്കില്‍ ഇംഗ്ലിഷ് ഗേള്‍സ് ഫ്രണ്ട്സിനൊപ്പം ചുറ്റിക്കറങ്ങിയിരുന്നുവെങ്കില് ഇത്ര മാത്രം ആക്രമണം നേരിടേണ്ടി വരില്ലായിരുന്നു എന്നു ചേതന്‍ പറഞ്ഞു. പ്രിവിലേജ് ക്ലാസില്‍ ഉള്‍പ്പെടാത്തതു കൊണ്ടാണ് മോദിയെ ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും കലാകാരന്മാരും വിമര്‍ശിക്കുന്നത്. അവാര്‍ഡുകള്‍ ഒരിക്കലും സര്‍ക്കാരല്ല നല്‍കുന്നത്. ഇതിനെക്കുറിച്ച പരിശോധിക്കുന്ന ജൂറിയോ പാനലോ ആണ് നല്‍കുന്നത്. യോഗ്യതയുള്ളവരാണ് ഈ ജൂറികളില്‍ അംഗങ്ങളായി ഇരിക്കുന്നത്. അവാര്‍ഡ് ബഹുമതിയാണ്. ഇത് വെറും ഫലകമോ, പേപ്പറോ അല്ല. സര്‍ക്കാര്‍ നയങ്ങളുടെ പേരില്‍ അവാര്‍ഡുകള്‍ തിരികേ നല്‍കുന്നത് അല്‍പ്പത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ നിങ്ങള്‍ വാങ്ങിയ പുരസ്കാരം തിരസ്കരിക്കുന്നതിന്റെ കാരണം വ്യക്തമല്ല. ഏതായാലും വിദേശ മാധ്യമങ്ങളുടെ കൈയില്‍ അടിക്കാന്‍ വടി കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. ലോകത്തിന്റെ മുന്നില്‍ ഇന്ത്യന്‍ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നവരില്‍ മുഖ്യപങ്ക് ഇവര്‍ക്കായിരിക്കുമെന്നും ചേതന്‍ പറഞ്ഞു.
ഇന്‍ഡോറില്‍ നടക്കുന്ന സാഹിത്യോത്സവത്തിന്റെ കര്ട്ടണ് റെയ്സര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മോദി വിമര്‍ശകര്‍ക്കെതിരേ ചേതന്‍ ആഞ്ഞടിച്ചത്. നേരത്തെ ഇന്ത്യയിലെ ചരിത്രകാരന്മാരെ വിശുദ്ധ പശുക്കള്‍ എന്ന് ട്വിറ്ററിലൂടെ ചേതന്‍ പരിഹസിച്ചിരുന്നു.
‘ ഇന്ത്യയില്‍ പശുക്കളെ കൊല്ലാനാവില്ല. വിശുദ്ധ പശുക്കളെക്കുറിച്ച് ഒരു തമാശ പോലും പറയാന്‍ പറ്റില്ല, ചരിത്രകാരന്മാരെപ്പോലെ. ഏതെങ്കിലും മൃഗങ്ങള്‍ക്കും ആരോടെയെങ്കിലും വികാരങ്ങള്‍ക്കും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്.’ എന്നിങ്ങനെയായിരുന്നു ചേതന്‍ ഭഗത്തിന്റെ അവസാന ട്വീറ്റ്.
രാജ്യത്തെ ചരിത്രകാരന്മാര് എന്താണ് ചെയ്യുന്നതെന്നായിരുന്നു എന്ന് തുടങ്ങിയ ചേതന്റെ ട്വീറ്റ് ചരിത്രകാരന്മാരെയും എഴുത്തുകാരെയും ചൊടിപ്പിച്ചിരുന്നു.’ ആ കാലഘട്ടത്തില്‍ അത് സംഭവിച്ചു. പിന്നീട് ഇത് സംഭവിച്ചു. ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നുവെന്നതല്ലാതെ അതാത് ദിവസം എന്തെങ്കിലും ചെയ്യാറുണ്ടോ..? ബിജെപി അനുകൂലിച്ച് ആരെങ്കിലും സംസാരിച്ചാല്‍ പിന്നെ അയാളുടെ തലയെടുക്കുകയെന്നത് ഇവിടെയുള്ളവരുടെ ലക്ഷ്യമാണ്. ‘ ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിവിധകോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. ഇതിന് മറുപടിയായായിരുന്നു ചേതന്റെ വിശുദ്ധ പശുക്കള്‍ പ്രയോഗവും തുടര്‍ന്നുള്ള പ്രസംഗവും.
In India, you can't kill cows. And you cannot even make a joke on holy cows. Like historians. Sorry if any animals or sentiments were hurt.
— Chetan Bhagat (@chetan_bhagat) October 30, 2015
Discussion about this post