Wednesday, March 22, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇന്ധന സെസ്; ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ വായ്പയെടുക്കാനുളള നീക്കം അപകടകരം

by Brave India Desk
Feb 6, 2023, 06:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ; കളളക്കണക്കുകൾ അവതരിപ്പിച്ച് കേന്ദ്രസർക്കാരിനെ പഴിചാരി ഇന്ധന സെസിൽ അധിക നികുതിഭാരം അടിച്ചേൽപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണി നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ അധിക നികുതികളും പിൻവലിക്കണമെന്നും ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ശക്തമായ ബഹുജന പ്രക്ഷോഭം കണ്ടിട്ടും തെറ്റ് തിരുത്താൻ തയ്യാറാവാത്ത സർക്കാർ വലിയ തിരിച്ചടി ഏറ്റുവാങ്ങും. തെറ്റായ നിലപാട് തിരുത്താൻ സർക്കാർ തയ്യാറാകണം. കേന്ദ്ര സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് കേരളത്തിന് ചെയ്യുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Stories you may like

തലശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞത് ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്; കേന്ദ്രതലത്തിൽ ചർച്ച ചെയ്യും; റബ്ബറിന്റെ തറവില 250 രൂപയാക്കുമെന്ന എൽഡിഎഫ് വാഗ്ദാനം ഓർമ്മിപ്പിച്ച് കെ സുരേന്ദ്രൻ

റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തും; കേരളത്തിലും മോദിയുടെ ഡബിൾ എൻജിൻ സർക്കാർ വരാൻ പരിശ്രമിക്കണം; താമരശേരി ആർച്ച്ബിഷപ്പ് പറഞ്ഞത് ജനങ്ങളുടെ വിലയിരുത്തലെന്ന് കെ സുരേന്ദ്രൻ

പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 9 ന് എല്ലാ കളക്ട്രേറ്റിലേക്കും ബിജെപി പ്രവർത്തകർ മാർച്ച് നടത്തും. സർക്കാർ തെറ്റ് തിരുത്തിയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെ ശക്തമായ സമരത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുളള സർക്കാർ തീരുമാനം അപകടകരമാണ്. സഹകരണ ബാങ്കുകളെ തകർക്കാൻ മാത്രമേ ഇത് സഹായിക്കൂ. സഹകരണ ബാങ്കുകളെ ഇപ്പോൾ തന്നെ സിപിഎം നേതൃത്വം തകർത്തുകൊണ്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിൽ നിന്ന് എടുക്കുന്ന വായ്പ സർക്കാർ മടക്കി നൽകില്ല. സാധാരണക്കാരാണ് സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തുന്നത്. അവരാരും വലിയ പണക്കാരല്ല. പണം നഷ്ടമായാൽ അവരുടെ സ്ഥിതി കഷ്ടത്തിലാകുമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പന്തളം ബാങ്കിൽ പാവപ്പെട്ടവരുടെ 70 പവൻ സ്വർണ്ണമാണ് അവിടത്തെ ജീവനക്കാരനായ സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ മകൻ തട്ടിയെടുത്ത് മറ്റൊരു സ്വകാര്യ ബാങ്കിൽ ഉയർന്ന പലിശയ്ക്ക് നിക്ഷേപിച്ചത്. അയാൾക്കെതിരെ പൊലീസിൽ ഒരു പരാതി കൊടുക്കാൻ പോലും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് അധികൃതർ തയ്യാറായിട്ടില്ല. അവിടെ സമരം ചെയ്യാനെത്തിയ ബിജെപി പ്രവർത്തകരെ ആക്രമിക്കുന്ന സമീപനമാണ് ഡിവൈഎഫ്‌ഐക്കാരും പൊലീസും കൈക്കൊണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: ബഹുജന പ്രക്ഷോഭംകെ.സുരേന്ദ്രൻബിജെപി സംസ്ഥാന അദ്ധ്യക്ഷൻഇന്ധന സെസ്ധനമന്ത്രി കെഎൻ ബാലഗോപാൽ
ShareTweetSendShare

Discussion about this post


Latest stories from this section

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

കുഞ്ഞനുജത്തിയെ കൈയ്യിലെടുത്ത് ചേച്ചിയമ്മ; ഗിന്നസ് പക്രുവിന് പെൺകുഞ്ഞ്

Next Post

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

Latest News

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് റഷ്യയിൽ; വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി; ഷീ ജിൻപിംഗിന്റെ നീക്കം ഇന്ത്യയുടെ മേധാവിത്വത്തിന് തടയിടാൻ

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies