സൂറത്ത്: ഗുജറാത്തിൽ സമൂഹവിവാഹത്തിലൂടെ ഒന്നിച്ച് 88 ദമ്പതിമാർ. ചാരിറ്റിബിൾ ട്രസ്റ്റായ സൗരാഷ്ട്ര പട്ടേൽ സേവാ സമാജാണ് 88 പെൺകുട്ടികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കിയത്. 64 ാം തവണയാണ് ട്രസ്റ്റ് ഇത്തരത്തിൽ സമൂഹവിവാഹം സംഘടിപ്പിക്കുന്നത്.
ഹിന്ദുമതാചാരപ്രകാരമാണ് വിവാഹം നടന്നത്. 20,000 ത്തോളം വരുന്ന സന്നദ്ധ പ്രവർത്തകർ ചേർന്നാണ് ദമ്പതിമാർക്ക് പുതുജീവിതത്തിലേക്ക് കാൽ വയ്ക്കാനുള്ള ചടങ്ങുകളുടെ ക്രമീകരണങ്ങൾ നടത്തിയത്. സൂറത്തിൽ വിപുലമായ ആഘോഷ പരിപാടികളോടെയാണ് വിവാഹം നടന്നത്.
Discussion about this post