Thursday, March 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

7 ടൂർണമെന്റുകൾ; അഞ്ചിലും കിരീടം നേടി ഓസ്ട്രേലിയ; അറിയാം വനിതാ ട്വന്റി 20 ലോകകപ്പിന്റെ ചരിത്രം (വീഡിയോ)

by Brave India Desk
Feb 8, 2023, 12:15 am IST
in Cricket, International, Sports
Share on FacebookTweetWhatsAppTelegram

2007ലെ പ്രഥമ പുരുഷ ട്വന്റി 20 ലോകകപ്പിന്റെ വൻ വിജയത്തെ തുടർന്നാണ് വനിതാ ട്വന്റി 20 ലോകകപ്പ് എന്ന ആശയം ഐസിസി അവതരിപ്പിക്കുന്നത്. ആദ്യ ടൂർണമെന്റ് നടന്നത് 2009ൽ ഇംഗ്ലണ്ടിൽ വെച്ചായിരുന്നു. ആതിഥേയർ തന്നെയായിരുന്നു അന്ന് കിരീടം ചൂടിയത്.

പിന്നീട് ഇതുവരെയും കിരീട നേട്ടം ആവർത്തിക്കാൻ ഇംഗ്ലീഷ് പെൺ പടയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും, മൂന്ന് തവണ ഫൈനലിലെത്താൻ അവർക്ക് സാധിച്ചു.

Stories you may like

പെരുമ കാത്ത് ഓസീസ് പെൺപട; ദക്ഷിണാഫ്രിക്കയെ തകർത്ത് ആറാം ലോക കിരീടം

തകർത്തടിച്ച് മൂണി; പ്രതീക്ഷ വെടിയാതെ ദക്ഷിണാഫ്രിക്ക; കേപ് ടൗണിൽ ആവേശ ഫൈനൽ

നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ പേരിലാണ് ഏറ്റവും കൂടുതൽ കിരീട നേട്ടങ്ങളുടെ റെക്കോർഡ്. ഏഴിൽ അഞ്ച് തവണയും ഓസീസാണ് ചാമ്പ്യന്മാരായത്. ഒരു തവണ വെസ്റ്റ് ഇൻഡീസും ചാമ്പ്യന്മാരായി.

കഴിഞ്ഞ ടൂർണമെന്റുകളിലേക്ക് ഒരു എത്തി നോട്ടം:

ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് 2009 (വിജയികൾ- ഇംഗ്ലണ്ട്)

വനിതാ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ എഡിഷൻ നടന്നത് ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലായിരുന്നു. ടൂർണമെന്റിൽ ഉടനീളം മേധാവിത്വം പുലർത്തിയ ആതിഥേയർ ഫൈനലിലേക്ക് മുന്നേറി. കലാശപ്പോരിൽ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ, ന്യൂസിലൻഡിനെതിരെ ടോസ് നേടിയ ആതിഥേയർ ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത കിവീസിന് 20 ഓവറിൽ 85 റൺസ് നേടാനേ സാധിച്ചുള്ളൂ. മികച്ച തുടക്കം മുതലാക്കിയ ഇംഗ്ലണ്ട് 17 ഓവറിൽ അനായാസം ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസർ കാതറിൻ ബ്രന്റ് ആയിരുന്നു ഫൈനലിലെ താരം. ടൂർണമെന്റിൽ ആകെ 199 റൺസ് സ്കോർ ചെയ്ത ഇംഗ്ലീഷ് ബാറ്റർ ക്ലെയർ ടെയ്ലർ ആയിരുന്നു പ്ലെയർ ഓഫ് ദ് വേൾഡ് കപ്പ്.

ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് 2010‌ (വിജയികൾ- ഓസ്ട്രേലിയ)

വെസ്റ്റ് ഇൻഡീസിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഓസീസ് പെൺപട ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ അശ്വമേധം ആരംഭിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 106 റൺസാണ് നേടാൻ സാധിച്ചത്. മികച്ച രീതിയിൽ ചേസിംഗ് ആരംഭിച്ച കിവീസ്, ഒടുവിൽ 3 റൺസ് അകലെ പൊരുതി വീണു. തുടർച്ചയായ രണ്ടാം ഫൈനലിലും ബ്ലാക്ക് ക്യാപ്സിന് തോൽവിയോടെ മടക്കം.

മത്സരത്തിൽ 3 വിക്കറ്റ് വീഴ്ത്തിയ ഓസീസ് ബൗളർ എല്ലിസ് പെറി ഫൈനലിലെ താരമായി. ടൂർണമെന്റിൽ ആകെ 79 റൺസ് നേടുകയും 9 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ന്യൂസിലൻഡ് ഓൾ റൗണ്ടർ നിക്കോള ബ്രൗൺ ആയിരുന്നു ടൂർണമെന്റിന്റെ താരം.

ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് 2012 (വിജയികൾ- ഓസ്ട്രേലിയ)

ശ്രീലങ്കയായിരുന്നു മൂന്നാം എഡിഷന് ആതിഥ്യമരുളിയത്. ഓസ്ട്രേലിയ വീണ്ടും ജേതാക്കളായി. ഇത്തവണ ഇംഗ്ലണ്ടായിരുന്നു ഫൈനലിൽ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 142 റൺസ് സ്കോർ ചെയ്തു. ചേസിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് ഒടുവിൽ 4 റൺസിന് തോറ്റു.

മത്സരത്തിൽ 45 റൺസ് നേടിയ ഓസീസ് ബാറ്റർ ജെസ് ഡഫിൻ ആയിരുന്നു ഫൈനലിലെ താരം. ടൂർണമെന്റിൽ ആകെ 172 റൺസ് അടിച്ചു കൂട്ടിയ ഇംഗ്ലീഷ് സ്കിപ്പർ ഷാർലറ്റ് എഡ്വേർഡ്സ് ടൂർണമെന്റിന്റെ താരമായി.

ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് 2014‌ (വിജയികൾ- ഓസ്ട്രേലിയ)

ഓസ്ട്രേലിയ ഹാട്രിക് കിരീടം നേടിയ 2014ലെ ടൂർണമെന്റ് നടന്നത് ബംഗ്ലാദേശിലായിരുന്നു. ഫൈനലിൽ എതിരാളികൾ വീണ്ടും ഇംഗ്ലണ്ട്. ഇംഗ്ലീഷ് പട ഉയർത്തിയ 106 റൺസ് എന്ന ചെറിയ വിജയ ലക്ഷ്യം ഓസീസ് 5 ഓവർ ബാക്കി നിൽക്കെ മറികടന്നു.

16 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയൻ ബൗളർ സാറ കോയ്ട്ട് ആയിരുന്നു ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച്. ടൂർണമെന്റിൽ 13 വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലീഷ് പേസർ ആന്യ ഷ്രബ്സോൾ ആയിരുന്നു പ്ലെയർ ഓഫ് ദ് ടൂർണമെന്റ്.

ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് 2016 (വിജയികൾ- വെസ്റ്റ് ഇൻഡീസ്)

ഇന്ത്യ ആതിഥേയത്വം വഹിച്ച ടൂർണമെന്റായിരുന്നു 2016ലേത്. വലിയ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച്, ആതിഥേയർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഫൈനലിൽ വീണ്ടും ഓസ്ട്രേലിയ. ഇക്കുറി എതിരാളികൾ വെസ്റ്റ് ഇൻഡീസ്. ഫൈനലിൽ ഓസീസ് പെരുമയെ കരീബിയൻ പെൺപുലികൾ കടിച്ചു കീറുന്ന കാഴ്ചയാണ് കണ്ടത്. 8 വിക്കറ്റിനായിരുന്നു വിൻഡീസിന്റെ വിജയം.

മത്സരത്തിൽ 66 റൺസ് നേടി വെസ്റ്റ് ഇൻഡീസിനെ വിജയത്തിലെത്തിച്ച ഓപ്പണർ ഹെയ്ലി മാത്യൂസ് ആയിരുന്നു ഫൈനലിന്റെ താരം. 2 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി താരം 1 വിക്കറ്റും നേടിയിരുന്നു.

ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് 2018 (വിജയികൾ- ഓസ്ട്രേലിയ)

വെസ്റ്റ് ഇൻഡീസ് രണ്ടാം വട്ടവും ആതിഥേയത്വം വഹിച്ച ടൂർണമെന്റ്. ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസീസ് വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. കലാശപ്പോരിൽ ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യമായ 106 റൺസ് 15.1 ഓവറിൽ ഓസ്ട്രേലിയ മറികടന്നു.

മത്സരത്തിൽ മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവെച്ച ആഷ്ലി ഗാർഡ്നർ മത്സരത്തിലെ താരമായി. 3 വിക്കറ്റെടുത്ത താരം 33 റൺസും നേടിയിരുന്നു.

ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് 2020 (വിജയികൾ- ഓസ്ട്രേലിയ)

സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റിൽ, ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു ഓസ്ട്രേലിയ കിരീടം നിലനിർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ, 20 ഓവറിൽ 184 റൺസ് അടിച്ചു കൂട്ടി. മറുപടി ബാറ്റിംഗിൽ, ഇന്ത്യ 99 റൺസിന് പുറത്തായി. 39 പന്തിൽ 75 റൺസ് നേടിയ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ അലിസ ഹീലിയായിരുന്നു ഫൈനലിലെ താരം.

Tags: South Africa 2023ICC Women’s T20 World Cup
ShareTweetSendShare

Discussion about this post

Latest stories from this section

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

”ഞങ്ങളോട് രണ്ടാളോടും കളിക്കാൻ ആരുണ്ടടാ, കീലേരി ചഹൽ;” വീഡിയോയുമായി സഞ്ജു സാംസൺ

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, തിരഞ്ഞെടുപ്പ് എന്ന ആശയം പ്രാചീന ഭാരതത്തിന്റെ പൊതുസവിശേഷത‘: ജനാധിപത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി

ട്രക്കിന് മുകളിൽ കയറി സൗജന്യ ഗോതമ്പിനായി അടികൂടി ജനങ്ങൾ; പാകിസ്താനിൽ പ്രതിസന്ധി രൂക്ഷമാകുന്നു

Next Post

വനിതാ ടി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കാത്തിരിക്കുന്നത് പുത്തൻ താരോദയങ്ങൾക്ക്

Latest News

14 കോടിയുടെ സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് ശകുന്തളയായി സാമന്ത: പാൻ ഇന്ത്യൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയേറ്ററുകളിൽ

ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും പിഴയും

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies