ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ്മയും ഒരു യുവാവും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലാവുന്നു. മുഖ്യമന്ത്രിയോട് തനിക്ക് കാമുകിയെ വേണമെന്ന് അജ്ഞാതനായ യുവാവ് പറയുന്നതാണ് വീഡിയോ.
യുവാക്കൾ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഉടനെ തനിക്ക് കാമുകിയെ വേണമെന്ന് യുവാവ് ആശ്യപ്പെടുകയായിരുന്നു.ഇത് കേട്ട് മുഖ്യമന്ത്രി ശർമ്മ യുവാവിന്റെ അടുത്ത് വന്ന് ചോദിച്ചു, നിങ്ങൾക്ക് ഒരു കാമുകി വേണോ? വാത്സല്യ സൂചകമായി അവന്റെ തലയിൽ ചെറുതായി തലോടുകയും ചെയ്തു. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് സംഭവം. വീഡിയോ ദൃശ്യത്തില് യുവാവിന്റെ മുഖം വ്യക്തമല്ല.
https://twitter.com/SouleFacts/status/1620730820343529474?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1620730820343529474%7Ctwgr%5E4762191da9253a822a11b454d0f524ac12ce3732%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2023%2F02%2Fyouth-asks-for-a-girlfriend-from-assam-cm-himanta-biswa-sarma-video-goes-viral%2F
യുവാവിന്റെ കുസൃതിയെ സൗമ്യതയോടെ നേരിട്ട മുഖ്യമന്ത്രിയുടെ പെരുമാറ്റം എല്ലാവരും മാതൃകയാക്കാവുന്നതാണെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചു.
Discussion about this post