തിരുവനന്തപുരം: വീട്ടമ്മയുടെ ചിത്രം അശ്ലീ സൈറ്റിൽ എത്തിയ സംഭവത്തിൽ സഹപാഠികൾക്കെതിരെ കേസെടുത്ത് കാട്ടാക്കട പോലീസ്. ആലമുക്ക് സ്വദേശിനിയുടെ പരാതിയിലാണ് കേസ്. യുവതിയുടെ ഫോട്ടോയും ഫോൺ നമ്പറും ഇവരുടെ പത്താം ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് അശ്ലീല സൈറ്റിലെത്തിയത്.
ഈ ചിത്രങ്ങളും പ്രചരിച്ചതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് എത്തി. ഇതോടെയാണ് സഹപാഠികളാണ് ഇതിന് പിന്നിലെന്ന് മനസ്സിലായെന്ന് യുവതി പറയുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത ചിത്രമാണ് വെബ്‌സൈറ്റിൽ പ്രചരിച്ചത്.
ജനുവരി 31നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഇതിനിടെ സഹപാഠികളിലൊരാൾ നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോൾ അവൻ അങ്ങനെ ചെയ്തിട്ടില്ലെന്നും ഒത്തുതീർപ്പിന് നിർബന്ധിച്ചെന്നും യുവതി പറയുന്നു. തന്റെ സഹപാഠിയായ യുവാവിനെ പോലീസ് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് യുവതി ആരോപിച്ച് റൂറൽ എസ്പിയെ സമീപിച്ചിരുന്നു. എന്നാൽ വ്യക്തിവൈരാഗ്യം തീർക്കാനാണ് കേസെന്ന് ആരോപണ വിധേയർ വ്യക്തമാക്കി. ഒരുമിച്ചെടുത്ത ഫോട്ടോ, സുഹൃത്തുക്കൾ അകന്നതിനെ തുടർന്ന് വൈരാഗ്യം തീർക്കാൻ ഉപയോഗിച്ചുവെന്നാണ് ആരോപണം.
പരാതിയിൽ പറയുന്ന എട്ടു പേരിൽ ആരാണ് വിവാദ ചിത്രം അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയ ശേഷം നിരപരാധികളെ കേസിൽ നിന്ന് ഒഴിവാക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post