ഛണ്ഡീഗഡ്: ഇന്ത്യയിലേക്ക് തുടർച്ചയായി ഡ്രോൺ അയച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമവുമായി പാകിസ്താൻ. പഞ്ചാബിൽ വീണ്ടും അതിർത്തി കടന്ന് പാകിസ്താൻ ഡ്രോൺ എത്തി. അതിർത്തി കടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡ്രോൺ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തുകയും ചെയ്തു.
അമൃത്‌സർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സപീമം ആയിരുന്നു ഡ്രോൺ എത്തിയത്. സംഭവ സമയം ബിഎസ്എഫ് മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ശബ്ദം കേട്ട് നിരീക്ഷിച്ചപ്പോഴാണ് പാകിസ്താൻ ഭാഗത്ത് ഡ്രോൺ കണ്ടത്. ഉടനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വെടിയേറ്റ ഡ്രോൺ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്താന്റെ ഭാഗത്ത് തന്നെ തകർന്നു വീണു.
ഇന്ത്യയിൽ നിന്നും പാകിസ്താൻ ഭാഗത്തേക്ക് പോകുകയായിരുന്നു ഡ്രോൺ എന്നാണ് വിവരം. ഈ സാഹചര്യത്തിൽ സമീപ മേഖലയിൽ സംഘം പരിശോധന നടത്തി. പാക് ഭീകരർ മയക്കു മരുന്നോ ആയുധമോ എത്തിച്ച ഡ്രോൺ ആകാം ഇതെന്നാണ് കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. അതിർത്തി മേഖലകളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകി.
Discussion about this post