തൃശ്ശൂർ: അസുഖത്തെ തുടർന്ന് ഒരു വശം തളർന്ന പ്രവർത്തകന് വീൽ ചെയർ കൈമാറി ബിജെപി മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ സുരേഷ് ഗോപി. മുതിർന്ന പ്രവർത്തകനും എസ് സി മോർച്ച ഭാരവാഹിയുമായ അരവിന്ദാക്ഷൻ പുതുക്കാടിനാണ് സുരേഷ് ഗോപി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി വീൽ ചെയർ കൈമാറിയത്. ന്യൂനപക്ഷ മോർച്ച ജില്ലാ അദ്ധ്യക്ഷൻ ടോണി ചാക്കോള അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ഉപഹാരമായാണ് വീൽ ചെയർ അരവിന്ദാക്ഷന് സമ്മാനിച്ചത്.
വീൽ ചെയർ അരവിന്ദാക്ഷന്റെ ഭാര്യ ഷൈലജയും, മകൻ അരുണും ചേർന്ന് സുരേഷ് ഗോപിയിൽ നിന്നും ഏറ്റുവാങ്ങി. അസുഖം ബാധിച്ച് അരവിന്ദാക്ഷന്റെ വലത് വശമാണ് തളർന്നു പോയത്. . പരിപാടിയിൽ എസ് സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ വി.സി ഷാജി പങ്കുചേർന്നു.
അതേസമയം മലക്കപ്പാറയിലെ ഗോത്ര വിഭാഗങ്ങൾക്കായി സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഫൈബർ ബോട്ട് സമ്മാനിച്ചു. നല്ല റോഡുകളോ യാത്ര സൗകര്യമോ ഇല്ലാത്തതിനാൽ ആശുപത്രിയിലേക്ക് പോകാൻ വലിയ ബുദ്ധിമുട്ടാണ് ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നത്. ഇതിന് പരിഹാരമായാണ് വിവാഹ വാർഷിക ദിനത്തിൽ അദ്ദേഹം കുടുംബ സമേതം സഞ്ചരിക്കാവുന്ന ഫൈബർ ബോട്ടും അഞ്ച് ജാക്കറ്റുകളും കൈമാറിയത്. സുരേഷ് ഗോപിയ്ക്ക് വേണ്ടി നടനും മിമിക്രി കലാകാരനുമായ ടിനി ടോം ആണ് ബോട്ട് കൈമാറിയത്. ടിനി ടോമിന്റെ സുഹൃത്തായ നിഷിജിത്ത് ആയിരുന്നു ബോട്ട് നിർമ്മിച്ചത്.
Discussion about this post