ഭോപ്പാൽ: മസ്ജിദ് കമ്മറ്റിയിൽ നിന്നുള്ള കൊടും പീഡനം സഹിക്കാനാവുന്നില്ലെന്ന് ഗൃഹനാഥന്റെ പരാതി. മദ്ധ്യപ്രദേശിലെ മൊറേനയിലെ ജൗറയിലാണ് സംഭവം.ഇസ്ലാം മതപണ്ഡിതരുടേയും കമ്മറ്റിയുടേയും പീഡനങ്ങൾ സഹിക്കാനാവില്ലെന്നും സനാതന ധർമ്മമാണ് ഇനി ജീവിതമാർഗമെന്ന് തീരുമാനിച്ച് കഴിഞ്ഞെന്നും യൂസഫ് ഖാൻ എന്ന യുവാവ് പറയുന്നു.
മസ്ജിദ് കമ്മറ്റിയിലെ ചിലർ തന്റെ തറവാട് വീട് പൊളിച്ച് മസ്ജിദ് ഭൂമിയുമായി ലയിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിനോട് തനിക്ക് താത്പര്യമില്ലെന്നും തന്റെ ഭൂമി ഹിന്ദു സഹോദരന്മാർക്ക് നൽകാൻ ആഗ്രഹിക്കുന്നുവെന്നും യുവാവ് പറഞ്ഞു. ഹിന്ദു സഹോദരന്മാർ ഒരു ട്രസ്റ്റ് നിർമ്മിച്ച് ക്ഷേത്രം പണിയണം. പൂർണമായും ക്ഷേത്ര നിർമ്മാണത്തിന് കൈമെയ് മറന്ന് സഹായിക്കുമെന്നും യൂസഫ് ഖാൻ കൂട്ടിച്ചേർത്തു.
മസ്ജിദ് കമ്മറ്റി കോടിക്കണക്കിന് രൂപ നൽകിയാലും ഭൂമി വിട്ട് നൽകില്ല. ക്ഷേത്രം പണിയാനാണ് താൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 30 വർഷമായി തന്റെ കുടുംബം പീഡിപ്പിക്കപ്പെടുകയാണ്. ഈ അവസരത്തിൽ ഇങ്ങനെയൊരു മതം പിന്തുടരുന്നതിൽ എന്താണ് അർത്ഥം എന്ന് യുവാവ് ചോദിച്ചു.
മസ്ജിദ് കമ്മറ്റിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോൾ ബലം പ്രയോഗിച്ച് തന്റെ സ്വത്ത് കൈവശപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. മുൻപ് ചിലർ വീട് ആക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും യൂസഫ് ഖാൻ ആരോപിച്ചു. കൊല്ലപ്പെടുമോ എന്ന ഭയത്താലാണ് താൻ ഓരോ നിമിഷവും കഴിയുന്നതെന്ന്യൂസഫ് ഖാൻ പറയുന്നു.
Discussion about this post