ജയ്പൂർ : കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾ ഷാനേലും അർജുൻ ബല്ലയും വിവാഹിതരായി. രാജസ്ഥാനിലെ കിംസർ കോട്ടയിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു ചടങ്ങ്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുമുൾപ്പെടെ 50 ഓളം പേരുടെ സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നത്.
ഫെബ്രുവരി 7 നാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. ഹൽദി, മെഹന്ദി, സംഗീത് ഉൾപ്പെടെയുള്ള പരിപാടികൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു.
ചടങ്ങുകളുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവാഹത്തിന്റെ ഒരു ചിത്രം മാത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
2021 ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതേ സ്ഥലത്ത് വെച്ചായിരുന്നു ചടങ്ങ്.
Discussion about this post