ലക്‌നൗ: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത 60 കാരനെതിരെ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ ഹാമിൻപൂർ ജില്ലയിലാണ് സംഭവം. 60 കാരനായ അസ്ലം ഖാൻ ബാബ എന്നയാളാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി 100 രൂപ നൽകുകയും വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുകയും പിന്നീട് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
പീഡനവിവരം ആരോടും പറയരുതെന്നും പണം നൽകാമെന്നും ഇയാൾ കുട്ടിക്ക് വാഗ്ദാനം നൽകി. അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുട്ടി നടന്നതെല്ലാം വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ ഭാവിയെ ഓർത്ത് പോലീസിൽ പരാതി നൽകാതിരിക്കാൻ തീരുമാനിച്ചെങ്കിലും പ്രതി ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ നിയമപരമായി നീങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. പ്രതിയുടെ മകളും മകനും സ്വാധീനിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.











