ന്യൂഡൽഹി: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് വീണ്ടും നടന്ന് തുടങ്ങി. ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന ചിത്രം പന്ത് തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ജീവിതത്തിലേക്കും കളിക്കളത്തിലേക്കും മടങ്ങി വരുന്നതിന്റെ സൂചനകൾ പങ്കുവെച്ച താരത്തിന്റെ ചിത്രം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
2022 ഡിസംബർ 30ന് ഡൽഹി- ഡെറാഡൂൺ ഹൈവേയിൽ വെച്ചായിരുന്നു പന്ത് ഓടിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് കത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്തിനെ വഴിയാത്രക്കാർ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
‘ഒരു ചുവട് മുന്നോട്ട്, ഒരു ചുവട് ശക്തിയിൽ, ഒരു ചുവട് കൂടുതൽ മികവോടെ‘ എന്ന തലക്കെട്ടോടെ, ജ്വലിക്കുന്ന സൂര്യന്റെ പശ്ചാത്തലത്തിൽ പതിയെ നടക്കുന്നതിന്റെ ചിത്രങ്ങളാണ് പന്ത് പങ്കുവെച്ചിരിക്കുന്നത്. പരിക്കിനെ തുടർന്ന് 2023ലെ ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ പന്തിന് പൂർണമായും നഷ്ടമാകാൻ സാദ്ധ്യതയുണ്ട് എന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. പരിക്കിൽ നിന്നും പൂർണമായും മുക്തനാകാൻ ആറ് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ അദ്ദേഹത്തിന് നിർദേശിച്ചിരിക്കുന്നത്.
One step forward
One step stronger
One step better pic.twitter.com/uMiIfd7ap5— Rishabh Pant (@RishabhPant17) February 10, 2023
Discussion about this post