കൊച്ചി: ലഹരിവസ്തുക്കളുമായി അച്ഛനും മകനും അറസ്റ്റിൽ.എറണാകുളം കളമശേരിയിൽ കഞ്ചാവ് മിഠായിയും നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങളുമായി ട്ടാണ് അച്ഛനെയും മകനെയും പിടികൂടിയത്.
ബെൽഗാം സ്വദേശികളായ യി.സെറ്റപ്പ, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. 62 കിലോ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
കണ്ടെയ്‌നർ റോഡിൽ ഡെക്കാത്ത് ലോണിന് സമീപത്തു നിന്നുമാണ് വലിയ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. പൂനെയിൽ നിന്നും കൊച്ചിയിലേക് കൊണ്ടുവന്ന ഇലക്ട്രോണിക് വസ്തുക്കളുടെ ലോഡിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു.
Discussion about this post