സ്വീഡിഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ, 2025 ഓടെ ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ഇലക്ട്രിക് ആയി മാറും. ആഗോളതലത്തില്‍ ഇലക്ട്രിക്കിലേക്ക് മാറാന്‍ കമ്പനി 2030 വരെ സമയമെടുക്കുമെങ്കിലും ഇന്ത്യയില്‍ നേരത്തെ തന്നെ ഇതിനാകുമെന്ന് കമ്പനിയുടെ വാണിജ്യ വിഭാഗം മേധാവി നിക്ക് കോനര്‍ അറിയിച്ചു. ഈ വര്‍ഷം നാലാംപാദത്തോടെ SUV C40 യുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങും. ഇനിയങ്ങോട്ട് എല്ലാ വര്‍ഷവും ഒാേരോ ഇലക്ട്രിക് വാഹനം പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.
2025ഓടെ ആഗോളതലത്തില്‍ 50 ശതമാനം ഇലക്ട്രിക് ആകാനും ഇന്ത്യയില്‍ 100 ശതമാനം ഇലക്ട്രിക് ആകാനും സാധിക്കുമെന്നും ഓസ്‌ട്രേലിയയില്‍ 2026ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് ആകുമെന്നും നിക്ക് പറഞ്ഞു. ഓസ്‌ട്രേലിയയിലെ വോള്‍വോയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു നിക്ക്. ഇന്ത്യയില്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുന്നതിനുള്ള കമ്പനിയുടെ പദ്ധതികളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വോള്‍വോയെ സംബന്ധിച്ചെടുത്തോളം ഇന്ത്യ വളരെ പ്രധാനപ്പെട്ട വിപണിയാണെന്നും മേഖലയില്‍ ഏറ്റവും വളര്‍ച്ചയുള്ള, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെ സാധ്യതകളുള്ള വിപണിയാണ് ഇന്ത്യയെന്നും നിക്ക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനം കമ്പനി പുറത്തിറക്കിയ XC40 BEV ക്ക് ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡാണ് കണ്ടത്.
അതേസമയം നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഇറക്കി ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കുക വെല്ലുവിളിയാണെന്നും അതിനാല്‍ കുറച്ചുകാലം കൂടി പെട്രോള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ ഇറക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ സമ്പൂര്‍ണ്ണ ഇലക്ട്രിക് ആയ XC40 റീച്ചാര്‍ജ് , SUV്കളായ XC90, XC40, സെഡാന്‍ S90 എന്നീ വാഹനങ്ങളാണ് വോള്‍വോ ഇന്ത്യയില്‍ ഇറക്കുന്നത്.
Discussion about this post