ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയ്ക്ക് ബോംബ് ഭീഷണി. വസതിയ്ക്ക് പുറത്ത് ബോംബ് കണ്ടെത്തിയതായാണ് വിവരം ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ബോംബ് ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി, ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. മുഖ്യമന്ത്രിയുടെ വസതിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി.
ബോംബിനെക്കുറിച്ച് ഡൽഹി പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതായും മുൻകരുതലെന്ന നിലയിൽ ഊർജിത തിരച്ചിൽ നടത്തിയതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അറിയിച്ചു. തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ലെന്നും ഡിസിപി കൂട്ടിച്ചേർത്തു.
Discussion about this post