Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ പീഡനങ്ങളും കൂട്ടബലാത്സംഗങ്ങളും മനുഷ്യക്കടത്തും കൊലപാതകങ്ങളും; പ്രതിഷേധം ശക്തമായതിനെ തുടർന്ന് നടത്തിപ്പുകാരനയ മലയാളിയും ഭാര്യയും അറസ്റ്റിൽ

അറസ്റ്റിലായത് മലയാളിയായ ജുബിൻ ബേബിയും ഭാര്യ മരിയയും ഉൾപ്പെടെ 8 പേർ

by Brave India Desk
Feb 17, 2023, 09:36 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: തമിഴ്നാട്ടിൽ അവശ്യത്തിന് ഡോക്ടർമാരോ സംവിധാനങ്ങളോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ജീവകാരുണ്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനയ മലയാളിയും ഭാര്യയും അറസ്റ്റിൽ. അൻപ് ജ്യോതി ആശ്രമം എന്ന സ്ഥാപനം നടത്തിയിരുന്ന മലയാളിയായ ജുബിൻ ബേബിയും ഭാര്യ മരിയയുമാണ് അറസ്റ്റിലായത്. ലൈംഗിക പീഡനം നടത്തിയതിനും അന്തേവാസികളെ ഉപദ്രവിച്ചതിനുമാണ് അറസ്റ്റ്.

വർഷങ്ങളായി സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലെ കൊള്ളരുതായ്മകൾക്കെതിരെ പല തവണ പരാതി നൽകിയിട്ടും സർക്കാരോ പോലീസോ ആവശ്യമായ നടപടികൾ എടുത്തിരുന്നില്ല. വില്ലുപുരത്തായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

2021 ഡിസംബറിൽ സ്ഥാപനത്തിൽ പ്രവേശിപ്പിച്ച ജവഹറുള്ള എന്നയാളെ കാണാതായതിനെ തുടർന്ന് മരുമകൻ സലീം ഖാൻ നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ജവഹറുള്ള തങ്ങളുടെ ബാംഗ്ലൂരിലുള്ള സ്ഥാപനത്തിലാണ് എന്നാണ് അമേരിക്കയിലുള്ള സലീം ഖാനെ അൻപ് ജ്യോതി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ബാംഗ്ലൂരിൽ അന്വേഷിച്ചപ്പോൾ സലീം ഖാന് ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പോലീസ് ബാംഗ്ലൂരിലെ സ്ഥാപനത്തിൽ പരിശോധനക്ക് എത്തുമ്പോൾ അവിടെ 15 അന്തേവാസികളാണ് ഉണ്ടായിരുന്നത്. വില്ലുപുരത്ത് നിന്നും 15 പേരെ സ്വീകരിച്ചതിന്റെ രേഖകൾ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർ 15 പേരും ജനാല തകർത്ത് ചാടിപ്പോയി എന്ന വിചിത്ര വിശദീകരണമാണ് അധികൃതർ നൽകിയത്.

അൻപ് ജ്യോതിയിൽ നിന്നും രക്ഷപ്പെട്ട് റെസ്ക്യൂ ഗ്രൂപ്പിന്റെ കൈയിൽ എത്തിയ ഒഡിഷ സ്വദേശിനിയായ പെൺകുട്ടി പറഞ്ഞത്, താൻ സ്ഥാപനത്തിൽ തുടർച്ചയായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായിരുന്നു എന്നാണ്. എതിർത്തപ്പോൾ ഉടമ കൂട്ടിലിട്ട് വളർത്തിയിരുന്ന രണ്ട് ഭീകരന്മാരായ കുരങ്ങുകളെ തന്റെ ദേഹത്തേക്ക് എടുത്തിട്ടെന്നും പെൺകുട്ടി മൊഴി നൽകി.

തുടർന്നാണ് ജുബിൻ ബേബി, മരിയ എന്നിവരുൾപ്പെടെ 8 പേർ അറസ്റ്റിലായത്. 2005 മുതൽ യാതൊരു രേഖകളും ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ച് വന്നിരുന്നതെന്നും പോലീസ് കണ്ടെത്തി. സ്ഥപനം നിൽക്കുന്ന ഒറ്റപ്പെട്ട കുന്നിന് സമീപം നിരവധി മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ സൂചനയും പോലീസിന് ലഭിച്ചു.

സ്ഥാപനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 165 പേരെ പോലീസ് രക്ഷപ്പെടുത്തി. അന്തേവാസികളുടെ ആരോഗ്യ വിവരങ്ങൾ ദുരുപയോഗം ചെയ്ത് സ്ഥാപന ഉടമകൾ മനോരോഗത്തിനുള്ള മരുന്നുകൾ അനധികൃതമായി ശേഖരിച്ചിരുന്നതായും കണ്ടെത്തി. ഈ മരുന്നുകൾ നൽകി മയക്കിയായിരുന്നു പല സ്ത്രീകളെയും രാത്രി പീഡനങ്ങൾക്ക് ഇരകളാക്കിയിരുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: Human Traffickingsexual assaultmurdersAnbu Jothi AshramDrugging
Share2
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies