തൃശൂർ: മാളയിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻറെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി. കാട്ടിക്കരകുന്ന് സ്വദേശിയായ സലീമിന്റെ വീട്ടിൽ നിന്നുമാണ് 42.93 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
സലീമിന്റെ മകനായ ഫൈസൽ (42), സുഹൃത്തായ ആഷ്ലി (35) എന്നിവരെ തൃശ്ശൂർ ജില്ല ഡാൻസാഫ് ടീമും മാള പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് എംഡിഎംഎ കിട്ടിയ ഉറവിടത്തെ കുറിച്ചും ഇവരുടെ സ്ഥിരം കസ്റ്റമേഴ്‌സിനെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി
Discussion about this post