ആറ് സെന്റീമീറ്റർ നീളമുള്ള വാലുമായി പെൺകുഞ്ഞ് ജനിച്ചു. ബ്രസീലിലാണ് ഈ അത്യപൂർവ്വ സംഭവം നടന്നത്. കുഞ്ഞിന് കണ്ട് ഡോക്ടർമാർ പോലും അമ്പരന്ന് പോയി. തുടർന്ന് ഈ വാല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
സിസേറിയനിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ് വാൽ കണ്ടെത്തിയത്. കുഞ്ഞിന്റെ വാലിന്റെ നീളം 5.7 സെന്റിമീറ്ററും വ്യാസം 3.5 മില്ലീമീറ്ററുമാണ്. സ്പിന ബിഫിഡിയ എന്ന അവസ്ഥയാണ് ഇതിന് കാരണം. നട്ടെല്ല് സാധാരണ രീതിയിൽ വളരാതിരിക്കുന്നതാണ് ഈ അവസ്ഥ. നട്ടെല്ലും പെൽവിസും ചേരുന്ന ലംബോസാക്രലിൽ നിന്ന് വാൽ മുകളിലേക്ക് വളർന്നതായി സാവ് പോളോയിലെ കുട്ടികളുടെ ആശുപത്രിയായ ഗ്രെൻഡാക്കിലെ ഡോക്ടർമാർ പറഞ്ഞു. ഇത് വാൽ പോലെ കാണപ്പെടുമെങ്കിലും നട്ടെല്ലുമായി ബന്ധപ്പെട്ട അവസ്ഥയാണിതിന് കാരണം.

ഒഹായോയിലെ സെന്റർ ഫോർ ഫെറ്റൽ ആൻഡ് പ്ലാസന്റൽ റിസർച്ചിലെ ഗവേഷകർ, ബ്രസീലിലെ ഡോക്ടർമാരുമായി സഹകരിച്ച് ഈ അവസ്ഥയെ സംബന്ധിച്ച് പഠനം നടത്തിയിരുന്നു.
കുഞ്ഞ് ജനിച്ച് രണ്ട് മാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോഴാണ് വാൽ അതിവേഗം വളരുന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്നാണ് വാൽ നീക്കം ചെയ്തത്. ശരീരത്തിന്റെ പിൻഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ ശരിയാക്കാനും ഡോക്ടർമാർ തീരുമാനിച്ചു. കുഞ്ഞിന് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.











Discussion about this post