Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം: മുന്നറിയിപ്പുമായി ചൈന, ഇടപെടേണ്ടെന്ന് പ്രതിരോധ മന്ത്രി

by Brave India Desk
Apr 14, 2026, 11:58 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ചൈന. ഇറാനുമായുള്ള ചൈനയുടെ ഉഭയകക്ഷി ബന്ധത്തിൽ ഇടപെടരുതെന്ന് യുഎസിനോട് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജൂൺ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി 7:30-ഓടെയാണ് ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഉപരോധം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുപ്പിച്ച് ചൈനയുടെ പ്രതികരണം പുറത്തുവന്നത്.

Stories you may like

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഇറാനുമായി തങ്ങൾക്ക് വ്യാപാര, ഊർജ്ജ കരാറുകളുണ്ടെന്നും തങ്ങളുടെ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് അനുവദിക്കില്ലെന്നും ഡോങ് ജൂൺ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ചൈനയുടെ കപ്പലുകൾക്കായി തുറന്നുതന്നെയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയെ സംബന്ധിച്ചിടത്തോളം അതീവ തന്ത്രപ്രധാനമായ ജലപാതയാണിത്. ചൈനയ്ക്ക് ആവശ്യമായ എണ്ണയുടെ 40 ശതമാനവും എൽഎൻജിയുടെ (LNG) 30 ശതമാനവും ഈ പാതയിലൂടെയാണ് എത്തുന്നത്. അതിനാൽ തന്നെ മേഖലയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നാണ് ബീജിംഗിന്റെ ആവശ്യം.

ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള പ്രവേശനവും അവിടെ നിന്നുള്ള പുറത്തേക്കുള്ള യാത്രയും തടയാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. എന്നാൽ, ഇറാനുമായുള്ള വ്യാപാരത്തിന് ചൈനീസ് കറൻസിയായ ‘യുവാൻ’ ഉപയോഗിക്കുന്നത് തടയാനും പെട്രോഡോളർ സംവിധാനത്തിന്റെ ആധിപത്യം നിലനിർത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇറാൻ തുറമുഖങ്ങളിലേക്ക് പോകുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകളെ ഉപരോധം ബാധിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (Centcom) അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കപ്പലുകൾ പരിശോധിക്കാനും പിടിച്ചെടുക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്നാണ് അമേരിക്കൻ നിലപാട്.

അതേസമയം, മേഖലയിലെ സംഘർഷത്തിന് പ്രധാന കാരണം ഇറാൻ ഉൾപ്പെട്ട യുദ്ധമാണെന്നും സമാധാനം പുനഃസ്ഥാപിക്കാനാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മധ്യേഷ്യയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈന, യുഎസിന്റെ ഏകപക്ഷീയമായ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ ഇസ്രായേൽ-യുഎസ് നീക്കങ്ങളെ ചൈന അപലപിച്ചിരുന്നു. ഹോർമുസ് കടലിടുക്കിലെ പുതിയ പ്രതിസന്ധി ലോക വിപണിയിൽ എണ്ണവില കുതിച്ചുയരാനും ആഗോള സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.

Tags: china
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

Latest News

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies