ഭോപ്പാൽ; ശിവരാത്രിയോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്ക് നേരെ ആക്രമണവുമായി മതമൗലിക വാദികൾ. മദ്ധ്യപ്രദേശിലെ ചാന്ദ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഗാൽഗാവ് ഗ്രാമത്തിലാണ് സംഭവം. ഘോഷയാത്രയെ അനുഗമിക്കുന്ന ഒരു വാഹനത്തിൽ ശിവഭക്തിഗാനം പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ഇതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്.
ഘോഷയാത്ര ഇസ്ലാം ഭൂരിപക്ഷ പ്രദേശത്തെത്തിയപ്പോൾ റൂട്ട് മാറ്റാനും ഗാനം നിർത്തിവയ്ക്കാനും ഇസ്ലാമിസ്റ്റുകൾ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ ഭക്തർക്ക് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ നിരവധി ശിവഭക്തർക്ക് പരിക്കേറ്റു. പിന്നാലെ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
റാഷിദ് പട്ടേൽ, അൻവർ ഖാൻ, ഫൈസൽ ഖാൻ, ഇമ്രാൻ ഖാൻ, റിസ്വാൻ ഖാൻ, അർഷാദ് ഖാൻ, ജാഹിദ് ഖാൻ, നിയാസ് ഖാൻ എന്നിവരാണ് ശിവഭക്തരെ ആക്രമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോയും പോലീസ് സ്‌റ്റേഷനിൽ സമർപ്പിച്ചു. ഹിന്ദുക്കളെ അധിക്ഷേപിക്കുകയും കലാപമുണ്ടാക്കാൻ ശ്രമിക്കുകയുമാണ് അക്രമികൾ ചെയ്തതെന്ന് ബജ്‌റംഗദൾ ആരോപിച്ചു.
Discussion about this post