പാല : കോട്ടയം നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ചർച്ചയിൽ ക്വാറം തികയാത്തതിനാൽ യോഗം പിരിച്ചുവിടുകയായിരുന്നു. ഇതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. യോഗത്തിൽ പങ്കെടുക്കരുതെന്ന് യുഡിഎഫ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. ഇതിൽ നിന്ന് ബിജെപിയുടെ എട്ട് അംഗങ്ങൾ വിട്ടു നിന്നതോടെയുമാണ് എൽഡിഎഫിൻറെ അവിശ്വാസം പരാജയപ്പെട്ടത്.
ഇത് ആദ്യമായിട്ടല്ല ഭരണ സമിതിക്കെതിരെ അവിശ്വാസം വരുന്നത്. കോട്ടയം നഗരസഭയില്‍ ആകെയുള്ള കൗണ്‍സില്‍ അംഗങ്ങളില്‍ യുഡിഎഫ്- 22, എല്‍ഡിഎഫ്- 22 ബിജെപി- 8 എന്നതാണ് കക്ഷിനില. യുഡിഎഫിലെ ഒരു അംഗത്തിൻറെ നിര്യാണത്തെ തുടർന്ന് യുഡിഎഫിന്റെ അംഗബലം 21 ആയി കുറഞ്ഞിരുന്നു. ഈ ഒരു സീറ്റിന്റെ ബലത്തോടെ ഭരണം പിടിച്ചെടുക്കാമെന്നാണ് എൽഡിഎഫ് കരുതിയത്. ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ല എന്നായിരുന്നു ബിജെപി തീരുമാനം. ഈ വിവരം പുറത്തുവന്നതോടെ തന്നെ എൽഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു.
Discussion about this post