കോഴിക്കോട് : കോഴിക്കോട് നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
എറണാകുളം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ സുഹൃത്തുക്കളായ രണ്ട് പേർ ചേർന്നാണ് പീഡിപ്പിച്ചത്.
ബലമായി മദ്യം നൽകിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയിൽ പറയുന്നു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജതമാക്കിയതായി പോലീസ് അറിയിച്ചു.












