ലോസാഞ്ചലീസ് : ഗ്രാമി പുരസ്ക്കാരം പ്രഖ്യാപിച്ചു. മികച്ച ചില്‍ഡ്രന്‍സ് ആല്‍ബത്തിനുള്ള പുരസ്ക്കാരം നോബല്‍ സമ്മാന ജേതാവ് മലാല യൂസഫഫ് സായിക്കാണ്. മലാലയുടെ ‘ ഐ ആം മലാല ‘ എന്ന ഓഡിയോ പതിപ്പിനാണ് പുരസ്ക്കാരം.
നീല വാസ് വാനിയാണ് പുസ്തകത്തിന്റെ ഓഡിയോ പതിപ്പിനായി ശബ്ദം നല്‍കിയിരിക്കുന്നത്.
മികച്ച പോപ് ആല്‍ബത്തിനുള്ള പുരസ്ക്കാരവും, ആല്‍ബത്തിന്റെ വീഡിയോ ആവിഷ്ക്കാരത്തിനും ഗായകന് ഫാരേല്‍ വില്യംസിന്റെ ഹാപ്പി എന്ന ആല്‍ബത്തിന് ലഭിച്ചു.
മികച്ച വോക്കല്‍ പോപ് ആല്‍ബത്തിനുള്ള പുരസ്ക്കാരം സാം സ്മിത്തിന്റെ ‘ ഇന്‍ ദി ലോണ്‍ലി അവര്‍ ‘ കരസ്ഥമാക്കി.
Discussion about this post