മുംബൈ ; 3 മിനിറ്റിനുള്ളിൽ 184 സെൽഫികൾ എടുത്ത് ബോളിവുഡിലെ ജനപ്രിയ നടൻ അക്ഷയ് കുമാർ. ഗിന്നസ് ബുക്കിൽ ഇടം നേടിയ സെൽഫിയാണിത്. തന്റെ വരാനിരിക്കുന്ന ചിത്രമായ ‘സെൽഫി’യുടെ പ്രചരണാർത്ഥം മുംബൈയിൽ നടന്ന ഒരു പരിപാടിയിലാണ് അക്ഷയ് കുമാർ മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫികൾ എടുത്തത്.
തന്നെ എപ്പോഴും പിന്തുണയ്ക്കുകയും നിരുപാധികം സ്‌നേഹിക്കുകയും ചെയ്യുന്ന തന്റെ ആരാധകർക്കുള്ള പ്രത്യേക ആദരമാണിതെന്ന് അക്ഷയ് പറഞ്ഞു. ‘ആരാധകരുടെ നിരുപാധികമായ സ്‌നേഹവും പിന്തുണയും കൊണ്ടാണ് എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ എത്തിയത്. എന്റെ കരിയറിൽ ഉടനീളം അവർ പിന്തുണയേകിക്കൊണ്ട് കൂടെയുണ്ടായിരുന്നു’ അക്ഷയ് കുമാർ പറഞ്ഞു.

”ഇന്ന് അതേ ആരാധകരുടെ സ്‌നേഹം കൊണ്ട് മൂന്ന് മിനിറ്റിൽ ഏറ്റവുമധികം സെൽഫിയെടുത്ത് ലോക റക്കോർഡ് തകർക്കാൻ സാധിച്ചു. ഇതിൽ എല്ലാവർക്കും സ്‌നേഹപൂർവ്വം നന്ദി അറിയിക്കുന്നു. ഇത് എനിക്ക് വളരെ വിലപ്പെട്ടതാണെന്നും ഒരിക്കലും മറക്കില്ല എന്നും” അക്ഷയ് കുമാർ കുറിച്ചു.
ആരാധകർക്കൊപ്പം സെൽഫി എടുക്കുന്ന വീഡിയോയും, സെർട്ടിഫിക്കേറ്റ് പിടിച്ചുനിൽക്കുന്ന ദൃശ്യവും താരം പങ്കുവെച്ചിട്ടുണ്ട്.








