ശ്രീനഗർ: ജമ്മുകശ്മീർ മാറ്റത്തിന്റെ പാതയിൽ. ഈ വരുന്ന ഏപ്രിൽ ഒന്ന് മുതൽ, ജമ്മുകശ്മീരിൽ വസ്തുനികുതി പ്രാബല്യത്തിൽ വരും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി മൂന്ന് വർഷത്തിനിപ്പുറമാണ് ഈ നിർണായക തീരുമാനം. വസ്തു നികുതി പിരിക്കുന്നതിനുള്ള നടപടികൾ അടങ്ങിയ നിർദ്ദേശം ഭവന-നഗരവികസന വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 2000ലെ ജമ്മുകശ്മീർ മുനിസിപ്പാലിറ്റി നിയമം, കോർപ്പറേഷൻ നിയമം എന്നിവയിൽ ഭേദഗതി വരുത്തിയായിരുന്നു ഈ തീരുമാനം.
നികുതി ഘടനയുടെ ആദ്യ ബ്ലോക്ക് 2023 ഏപ്രിൽ 1ന് നിലവിൽ വരും. 2026 മാർച്ച് 31 വരെ ഇവ നിലനിൽക്കും. വാസയോഗ്യമായ വസ്തുവിന്റെ നികുതി, ടാക്‌സബിൾ ആന്യുവൽ വാല്യുവിന്റെ (taxable annual value) 5 ശതമാനവും വാസയോഗ്യമല്ലാത്ത വസ്തുവിന്റെ നികുതി, ടിഎവിയുടെ 6 ശതമാനവുമാണ്.
മുനിസിപ്പാലിറ്റി ഫാക്ടർ + ഭൂവില ഫാക്ടർ + ഏരിയ ഫാക്ടർ + ഫ്ലോർ ഫാക്ടർ + യൂസേജ് ടൈപ്പ് ഫാക്ടർ + കൺസ്്ട്രക്ഷൻ ടൈപ്പ് ഫാക്ടർ + ഏജ് ഫാക്ടർ + സ്ലാബ് ഫാക്ടർ + മറ്റ് യൂസേജ് ഫാക്ടർ എന്നിവ അടിസ്ഥാനമാക്കിയാണ് TAV കണക്കാക്കുന്നത്
അതേസമയം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശവും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വസ്തുക്കളെയും നികുതി ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post