കേപ് ടൗൺ: ട്വന്റി 20 വനിതാ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിലെ അശ്രദ്ധയുടെ പേരിൽ പിഴ ഏറ്റുവാങ്ങി അപമാനിതരായി പാകിസ്താൻ. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയായിരുന്നു സംഭവം. ഫീൽഡിംഗിനിടെ പന്ത് പിടിക്കാൻ ശ്രമിച്ച പാകിസ്താൻ വിക്കറ്റ് കീപ്പറുടെ ദേഹത്ത് തട്ടി പന്ത് താഴെ കിടന്ന കീപ്പിംഗ് ഗ്ലൗവിലേക്ക് വീഴുകയായിരുന്നു.
ഇത്തരത്തിൽ സംഭവിക്കുന്നത് ക്രിക്കറ്റ് നിയമം അനുസരിച്ച് ‘ശിക്ഷാർഹമായ‘ പിഴവാണ്. അതിനാലാണ് പാകിസ്താന് അമ്പയർ 5 റൺസ് പെനാൽറ്റി വിധിച്ചത്.
ഇംഗ്ലണ്ട് ബാറ്റ് ചെയ്യവെ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. ഫീൽഡിംഗ് ടീം അംഗങ്ങളുടെ വസ്തുക്കൾ ഗ്രൗണ്ടിൽ ഉണ്ടെങ്കിൽ മത്സരത്തിനിടെ അവയിൽ പന്ത് തട്ടിയാൽ പെനാൽറ്റി വിധിക്കുക എന്നത് ക്രിക്കറ്റിലെ നിയമമാണ്. സംഭവത്തിൽ, വിശദമായ ചർച്ചയ്ക്ക് ശേഷമാണ് അമ്പയർ ശിക്ഷ വിധിച്ചത്. ഇതിന്റെ വീഡിയോ ഐസിസി പുറത്ത് വിട്ടിരുന്നു.
https://www.instagram.com/icc/?utm_source=ig_embed&ig_rid=a6aaaf57-603a-48f2-8a86-f3a252b091be
ഇന്ത്യയും ഇംഗ്ലണ്ടും നേരത്തേ സെമി ഉറപ്പിച്ചിരുന്നതിനാൽ, ഫലം അപ്രസക്തമായിരുന്ന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താൻ ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. 40 പന്തിൽ 81 റൺസെടുത്ത നാറ്റ് ഷീവർ, 33 പന്തിൽ 59 റൺസ് നേടിയ ഡാനി വിയറ്റ് എന്നിവർ ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു.
മറുപടി ബാറ്റിംഗിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ. 114 റൺസിനാണ് ഇംഗ്ലണ്ട് വിജയം ആഘോഷിച്ചത്.
Discussion about this post