ഡല്‍ഹി: ഷാരൂഖ് ഖാനെ പാകിസ്ഥാനിലേയ്ക്ക് അയക്കണമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാസ് വിജയ് വര്‍ഗിയ വിവാദ പ്രസ്താവന പിന്‍വലിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ട്വീറ്റ് പിന്‍വലിക്കുകയാണ്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യം ആയിരുന്നുവെങ്കില്‍ അമിതാഭ് ബച്ചന് ശേഷം ഇത്രയും ജനകീയനായ നടനായി മാറാന്‍ ഷാറൂഖിന് കഴിയുമായിരുന്നില്ല എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മുന്‍ മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ കൈലാഷ്, ഷാറൂഖ് ഖാന്റെ ആത്മാവ് പാകിസ്താനിലാണ് എന്ന് ട്വീറ്റ് ചെയ്തത് വ്യാപകമായ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. തന്റെ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തിന് വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നു. ഇത് കൈലാഷിന്റെ മാത്രം അഭിപ്രായമാണെന്നും തങ്ങള്‍ ഷാറൂഖിനെ ആരാധിക്കുന്നുണ്ടെന്നും ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു പ്രതികരിച്ചു
ബിജെപി സംഘപരിവാര്‍ നേതാക്കളുടെ വിദ്വേഷപ്രസ്താവനകളെത്തുടര്ന്ന് ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷാ നേരത്തേ നേതാക്കളെ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. അതേ സമയം എംപിമാരുടെയും മന്ത്രിമാരുടെയും വിദ്വേഷ പ്രസ്താവനകളെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
Discussion about this post