കൊല്‍ക്കത്ത: ഓള് സ്റ്റാഴ്സ് ലീഗില്‍ സച്ചിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ കളിക്കാനില്ലെന്ന് സൗരവ് ഗാംഗുലി. സച്ചിനൊപ്പം ഓപ്പണിംഗ് അനുവദിച്ചില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ നാട്ടിലേയ്ക്ക് പറക്കുമെന്ന് പാതി തമാശയായി പറയുകയും ചെയ്തു മുന്‍ ഇന്ത്യന്‍ നായകന് കൂടിയായ ഗാംഗുലി.
സച്ചിന്‍സ് ബ്ലാസ്റ്റേഴ്സിന്റെ ഉടമ കൂടിയായ സച്ചിന്ന് തന്നെയായിരുന്നു ഗാംഗുലിയുടെ താക്കീത്. ന്യൂയോര്‍ക്കില്‍ ഓള് സ്റ്റാഴ്സ് ലീഗില്‍ മത്സരത്തിനുവേണ്ടിയുള്ള പരിശീലനത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകരോട് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.
നവംബര്‍ ഏഴിന് ഷെയ്ന് വോണിന്റെ ഷെയ്ന്സ് വാരിയേഴ്സിനെതിരെയാണ് സച്ചിന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. അമേരിക്കയിലെ പ്രശസ്തമായ ബെയ്സ്ബോള്‍ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍.മാത്യു ഹെയ്ഡന്, മഹേല ജയവര്‍ധനെ, ജാക് കാലിസ്, ജോണ്ടി റോഡ്സ്, വി.വി.എസ്. ലക്ഷ്മണ്, കുമാര്‍ സംഗക്കാര, ഷോണ്‍ പൊള്ളോക്ക്, കോട്ണി വാള്‍ഷ്, ആംബ്രോസ്, ലാന്‍സ് ക്ലൂസ്നര്, അജിത് അഗാര്‍ക്കര്‍, ഗ്രേം സ്മിത്ത് എന്നിവരാണ് സച്ചിന്റെ ടീമിലെ മറ്റംഗങ്ങള്‍.
Discussion about this post