കൊൽക്കത്ത: വരാനിരിക്കുന്ന ഐപിഎൽ സീസണുകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ പോകുന്ന ആറ് യുവതാരങ്ങളെ തിരഞ്ഞെടുത്ത് ബിസിസിഐ മുൻ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. ഭൂരിപക്ഷം ക്രിക്കറ്റ് വിദഗ്ധരുടെയും പ്രിയ താരങ്ങളായ സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ ഗാംഗുലിയുടെ പട്ടികയിൽ ഇല്ല.
ഡൽഹി ക്യാപ്പിറ്റൽസ് താരങ്ങളായ പൃഥ്വി ഷാ, ഋഷഭ് പന്ത്, ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ്, ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മാൻ ഗിൽ, സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്, മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് എന്നിവരാണ് മുൻ ഇന്ത്യൻ നായകന്റെ പ്രിയ താരങ്ങൾ.
മാർച്ച് 31നാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സുമായി ഏറ്റുമുട്ടും. മെയ് 28ന് അഹമ്മദാബാദിൽ തന്നെയാണ് ഫൈനൽ.








