കോഴിക്കോട് : സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചതിൽ പരാതി. പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്.
രാവിലെ പേരാമ്പ്രയിലെ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ വേണ്ടിയാണ് സ്കൂൾ ബസ് ഉപയോഗിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡിഡിഇക്ക് പരാതി നൽകി.
രാഷ്ട്രീയ പരിപാടികൾക്ക് സ്കൂൾ ബസ് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും വിമർശനങ്ങൾ കനക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല.
Discussion about this post