കൊച്ചി : എക്‌സൈസ് കായിക മേളയ്ക്കിെേട മത്സരാർത്ഥി കുഴഞ്ഞുവീണ് മംരിച്ചു.
പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസർ ആർ.വേണുകുമാർ (53) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. 800 മീറ്റർ നടത്ത മത്സരത്തിനുശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോൾ വേണുകുമാർ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുകുമാറിന്റെ മരണത്തെ തുടർന്ന് കായികമേള നിർത്തിവച്ചു. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് പരിപാടി നടത്തിയിരുന്നത്.












