ഗുവാഹട്ടി: അധികം വൈകാതെ ഇന്ത്യ മുസ്ലീങ്ങൾ ഭരിക്കുന്നത് കാണമെന്ന് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവും എംപിയുമായ മൗലാന ബദ്രുദ്ദീൻ അജ്മൽ. നഗാവ് ജില്ലയിലെ ദബേക്കയിൽ സംഘടിപ്പിച്ച പാർട്ടി യോഗത്തിലായിരുന്നു ബദ്രുദ്ദീൻ അജ്മലിന്റെ പരാമർശം. സംഭവത്തിൽ ബദ്രുദ്ദീനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
നൂറ് കണക്കിന് പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. ഇവർക്ക് മുൻപിലായിരുന്നു ബദ്രുദ്ദീൻ അജ്മലിന്റെ പരാമർശം. 20 വർഷങ്ങൾക്ക് ശേഷം ഇന്ത്യ മുസ്ലീം ഭരണത്തിന് കീഴിലാകും. മുസ്ലീങ്ങളായ പെൺകുട്ടികളും ആൺകുട്ടികളുമാകും അന്ന് രാജ്യം ഭരിക്കുക. അതിനായി നമുക്ക് സന്തോഷത്തോടെ കാത്തിരിക്കാമെന്നും ബദ്രുദ്ദീൻ പറഞ്ഞു.
അടുത്തിടെ അസമിനെ സംരക്ഷിക്കാൻ മുസ്ലീങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് ബദ്രുദ്ദീൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 20 വർഷങ്ങൾക്ക് ശേഷം മുസ്ലീങ്ങൾ ഇന്ത്യ ഭരിക്കുമെന്നുള്ള ബദ്രുദ്ദീന്റെ പരാമർശം. രാജ്യത്ത് വർഗ്ഗീയ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പരാമർശത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post