മലപ്പുറം: മലപ്പുറത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 200ലേറെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെല്ലോടേപ്പും സ്റ്റിക്കറുകളും വോട്ടിങ് യന്ത്രത്തില്‍ പതിച്ചതായി കണ്ടെത്തി. ചിലയിടത്ത് മെഷീനില്‍ പശ ഒഴിച്ചതായും കണ്ടെത്തി. ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് തന്തക്രത്തകരാര് കണ്ടെത്തിയത്. വോട്ടിങ് തടസ്സപ്പെട്ടിരിക്കുകയാണ്. അതേ സമയം യന്ത്രതകരാര്‍ അട്ടിമറിയല്ലെന്നും സ്വാഭാവിക തകരാറണെന്നും ജില്ലാ കളക്ടര്‍ പി.ഭാസ്കരന് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി കളക്ടര്‍ ചര്‍ച്ച തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി തുടങ്ങി. അവസാനം വോട്ട് ചെയ്ത ആളെ കോന്ദ്രീകരിച്ചാണ് അന്വേഷണം. 270ലേറെ സ്ഥലങ്ങളില്‍ യന്ത്രത്തകരാര്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ക്രമക്കേട് കണ്ടെത്താന്‍ യന്ത്രങ്ങളുടെ ഫോറന്‍സിക് പരിശോധന നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തൃശ്ശൂര്‍ ചാവക്കാട് മുതല്‍ മലപ്പുറം വരെയുള്ള ബെല്‍ട്ടിലാണ് തകരാര്‍ ഉണ്ടായിരിക്കുന്നത്.
വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ അന്വേഷിക്കണമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. വോട്ടിങിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷന് വിലയിരുത്തണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അട്ടിമറി നടന്നത് ഇങ്ങനെ-
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ലാത്തതരം അട്ടിമറി ശ്രമമാണ് ഇന്നു മലപ്പുറത്തും തൃശൂരിലുമുണ്ടായത്. പ്രസ് എറര്‍ എന്നാണ് ഇന്നത്തെ കൃത്രിമത്വത്തിന് സാങ്കേതിക വിശേഷണം.
ഏതെങ്കിലും ഒരു ബട്ടണ്‍ പ്രസ് ചെയ്താല്‍ പിന്നീടു റിലീസ് ചെയ്യാന്‍ കഴിയാതെ വരുന്നതാണ് വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാര്‍. യന്ത്രത്തില്‍ പശ ഒഴിക്കല്, പേപ്പര്‍ തിരുകല്‍, സെല്ലോ ടേപ്പ് ഒട്ടിക്കല്‍ എന്നിവയാണ് ഇതിനായി പ്രയോഗിച്ചത്. ആദ്യം വോട്ട് ചയ്ത ചിലരെ പോലിസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇത്രയധികം വോട്ടിംഗ് യന്ത്രങ്ങളില്‍ ഇത്തരം തകരാര്‍ ഉണ്ടായത് വലിയ അട്ടിമറിയാണെന്നാണ് സംശയം
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ ഈ കൃത്രിമം ബാഹ്യ ഇടപെടല്‍ മൂലമാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇസിഐഎല്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് സംസ്ഥാനത്തേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ചത്. സംഭവത്തെക്കുറിച്ചു പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി.
Discussion about this post