കോഴിക്കോട്: പെർഫ്യൂം കുപ്പിയിലും മലദ്വാരത്തിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. രണ്ട് പരിശോധനകളിലായി 70 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്താണ് പിടികൂടിയത്.
പെർഫ്യൂം കുപ്പിയിൽ സ്വർണം കടത്തിയതിന് കോഴിക്കോട് മാത്തോട്ടം സ്വദേശി അസ്താക് നജ്മലാണ് പിടിയിലായത്. കുപ്പിക്കുള്ളിൽ പെർഫ്യൂമാണ് എന്നാണ് പരിശോധകരോട് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, പരിശോധനയിൽ ഇത് സ്വർണമാണ് എന്ന് വ്യക്തമാകുകയായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് നടന്ന മറ്റൊരു പരിശോധനയിൽ, മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശിയും പിടിയിലായി. കൊണ്ടോട്ടി സ്വദേശി അൽതാബ് ഹുസൈനാണ് പിടിയിലായത്. രണ്ട് സംഭവങ്ങളിൽ നിന്നുമായി 70 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത് എന്ന് അധികൃതർ അറിയിച്ചു.
Discussion about this post