തിരുവനന്തപുരം: വെട്ടുതുറ കോൺവെന്റിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി അണ്ണപൂർണിയാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. രാവിലെ പ്രാർത്ഥനയ്ക്ക് എത്താത്തതിനെ തുടർന്ന് സഹപാഠികൾ മുറിയിൽ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ അന്നപൂർണിയെ കണ്ടത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയാകാൻ യോഗ്യതയില്ലെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ഒരു വർഷം മുൻപായിരുന്നു അന്നപൂർണി കോൺവെന്റിൽ എത്തിയത്. ഇതിനിടെ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി അന്നപൂർണി മഹാരാഷ്ട്രയിലേക്ക് പോയിരുന്നു. തുടർന്ന് കഴിഞ്ഞ മാസമാണ് മടങ്ങിയെത്തിയത്. സംഭവത്തിൽ കഠിനകുളം പോലീസാണ് കേസ് എടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ കോൺവെന്റിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.












