തിരുവനന്തപുരം: തനിക്ക് നൽകുന്ന അധിക സുരക്ഷയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾക്കും നികുതി വർദ്ധനവിനെതിരായ സമരങ്ങൾക്കും മറുപടിയായി നിയമസഭയിൽ വീരവാദം മുഴക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ വിജയനാണെങ്കിൽ ഞാൻ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകും. ആ മറുപടിയല്ല ഇപ്പോൾ പറയേണ്ടതെന്ന് പിണറായി പറഞ്ഞു.
മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ആൾക്കെതിരെ സ്വാഭാവിക പ്രതിഷേധം ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ പറയേണ്ടി വരും. മുഖ്യമന്ത്രി കസേരയിൽ അല്ലെങ്കിൽ തന്റെ മറുപടി മറ്റൊന്നാകും. അത് സുധാകരനോട് ചോദിച്ചാ മതി. ഇതെല്ലാം ഇല്ലാത്ത കാലത്ത്, നിങ്ങളെല്ലാം സർവസജ്ജമായ കാലത്ത് ഞാനീ ഒറ്റത്തടിയായി നടന്നിരുന്നു. എല്ലാ തരത്തിലും. വീട്ടീന്ന് പുറത്തിറക്കൂലാ എന്നൊക്കെ ആലോചിച്ച കാലത്തും താൻ പുറത്തിറങ്ങി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കറുപ്പിനോട് തനിക്ക് വിരോധമില്ല. പ്രതിപക്ഷ സമരം ആസൂത്രിതമാണ്. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്തു ചാടി അപകടമുണ്ടാക്കാൻ ശ്രമം നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കുറച്ച് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നു. യുഡിഎഫും ബിജെപിയും നടത്തുന്നത് അപകടകരമായ സമരമാണ്. ജനപിന്തുണ ഇല്ലാത്ത സമരമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post