പാട്ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിപദത്തിന് നിതീഷ് കുമാര്‍ അവകാശവാദമുന്നയിച്ചു. 130 എംഎല്എമാരുമായാണു നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാനെത്തിയത്. നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നും നിതീഷ് ഗവര്‍ണറോടാവശ്യപ്പെട്ടു. ശരത് യാദവും ലാലു പ്രസാദ് യാദവും നിതീഷ് കുമാറിനൊപ്പമുണ്ടായിരുന്നു.നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു ക്ഷണിക്കണമെന്ന് ലാലു പ്രസാദ് യാദവ് ഗവര്ണറോടാവശ്യപ്പെട്ടിട്ടുണ്ട് .
അതേസമയം ബീഹാര്‍ ഗവര്‍ണര്‍ ജിതന്‍ റാം മാഞ്ചി ഉടന്‍ തന്നെ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തിയേക്കും.നേരത്തെ മാഞ്ചി ഗവര്‍ണറെ കണ്ട് വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്നറിയിച്ചിരുന്നു.ജെഡിയുവില്‍ നിന്ന് തന്നെ പുറത്താക്കിയ വിവരം താന്‍ അറിഞ്ഞില്ലെന്നും ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.
Discussion about this post